സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥ; ‘ആർആർആർ’ ട്രെയ്‌ലർ കാണാം

By Staff Reporter, Malabar News
RRR Movie
Ajwa Travels

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘ആർആർആർ’ (രൗദ്രം രണം രുദിരം). ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന്റെ മുഖ്യ കാരണം. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മികച്ചൊരു ദൃശ്യവിസ്‌മയമാകും ചിത്രം പ്രേക്ഷകർക്ക് നൽകുകയെന്ന് ട്രെയ്‌ലറിൽ നിന്നും വ്യക്‌തമാണ്. ജൂനിയർ എൻടിആർ, രാം ചരൺ ഉൾപ്പടെയുള്ള താരങ്ങളെ ഉൾപ്പെടുത്തിയ ട്രെയ്‌ലർ യുദ്ധ, സംഘട്ടന രംഗങ്ങളാൽ സമ്പന്നമാണ്. പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

2022 ജനുവരി 7നാണ് ചിത്രം റിലീസ് ചെയ്യുക. 2018 നവംബര്‍ 19നാണ് രാജമൗലി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാല്‍ കോവിഡ് കാരണം മാസങ്ങളോളം നിര്‍ത്തി വെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് വീണ്ടും പുനഃരാരംഭിച്ചത്. അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്‌റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് ചിത്രത്തിൽ രാജമൗലി അണിനിരത്തുന്നത്.

Read Also: ചാമ്പ്യൻസ് ലീഗ്; ബയേണിനോട്‌ തോറ്റ് ബാഴ്‌സ പുറത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE