തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെക്കണം; പിസി ജോര്‍ജ് ഹൈക്കോടതിയില്‍

By Team Member, Malabar News
Malabarnews_pc george
പിസി ജോർജ്
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ല എന്നാണ് പിസി ജോര്‍ജ് ഹരജിയില്‍ വ്യക്‌തമാക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ ദുരന്തമായിരിക്കും സൃഷ്‌ടിക്കുകയെന്നും അതിനാല്‍ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം പുറപ്പെടുവിക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും പിസി ജോര്‍ജ് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഒപ്പം തന്നെ കോവിഡ് പശ്‌ചാത്തലത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു. കൂടാതെ സംസ്‌ഥാനത്ത് തുടര്‍ച്ചയായി നടത്തുന്ന രണ്ട് തിരഞ്ഞെടുപ്പുകള്‍ സാമ്പത്തിക സ്‌ഥിതിയെയും കാര്യമായി ബാധിക്കുമെന്ന് പിസി ജോര്‍ജ് ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്.

Read also : നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE