ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് പിണറായിസം; പിസി ജോർജ്

By Team Member, Malabar News
pc george
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം ആണെന്ന് വ്യക്‌തമാക്കി പിസി ജോർജ്. 40 വർഷങ്ങൾക്ക് ശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തോൽവി ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. എൽഡിഎഫിന്റെ, സിപിഎമ്മിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും, യഥാർഥത്തിൽ പിണറായിയുടെ സ്വന്തം നേട്ടമാണ് ഇതെന്നും പിസി ജോർജ് പറഞ്ഞു.

ഒപ്പം തന്നെ മൂന്ന് മുന്നണിക്കുമെതിരെ മൽസരിച്ച തനിക്ക് രണ്ടാം സ്‌ഥാനം തന്ന പൂഞ്ഞാർ ജനതയോട് നന്ദിയുണ്ടെന്നും പിസി വ്യക്‌തമാക്കി. മൂന്ന് മുന്നണിക്കെതിരെ മാത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരായി നിന്നു. എന്നിട്ടും ഈ രണ്ടാം സ്‌ഥാനത്ത് എന്നെ എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് ഏത് ഭാഷയിൽ നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്‌ഥാനാർഥി അഡ്വക്കേറ്റ് സെബാസ്‌റ്റ്യൻ കുളത്തുങ്കലാണ് 12,953 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇപ്പോൾ പൂഞ്ഞാറിൽ മുന്നേറുന്നത്.

Read also : മുനീറിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ച് എൽഡിഎഫ്; കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവർകോവിൽ ജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE