പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി കോടതിയിലേക്ക്

By Desk Reporter, Malabar News
PC George
Ajwa Travels

കൊച്ചി: പീഡനക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. ഈ കേസിൽ പോലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താൻ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു.

കൊച്ചിയിൽ അഭിഭാഷകൻ ബിഎ ആളൂരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ താനും പിസി ജോർജും തമ്മിൽ സംസാരിച്ചത് തന്നെയാണെന്നും അവർ പറഞ്ഞു.

പിസി ജോർജിന്റെ ശാരീരിക ഉപദ്രവം തടയാൻ താൻ ശ്രമിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ചികിൽസയിൽ ആയിരുന്നത് കൊണ്ടാണ് പിസി ജോർജിനെതിരെ പരാതി നൽകാൻ വൈകിയത്. രണ്ടാഴ്‌ച മുൻപ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത്.

രാഷ്‌ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുകയാണ്. സ്‌ത്രീയെന്ന നിലയിൽ അപമാനിച്ചത് മറച്ചു വെക്കുകയാണ് ഇവിടെ. തന്നെ മോശക്കാരിയെന്ന് വരുത്തി തീർത്താലും പറയാനുള്ളത് പറയുമെന്നും അവർ പറഞ്ഞു.

Most Read:  ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ്; 140 പഞ്ചായത്തുകളില്‍ തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE