കുരുമുളക് വില താഴോട്ട്; കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ

By News Bureau, Malabar News
pepper price
Ajwa Travels

ഇടുക്കി: കുരുമുളകിന് വില കുത്തനെയിടിഞ്ഞത് മലയോര മേഖലകളിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയർന്നിരുന്നെങ്കിലും ഏലത്തിനു പിന്നാലെ കുറയുകയായിരുന്നു. ഇതോടെയാണ് മികച്ച വില പ്രതീക്ഷിച്ച വ്യാപാരികളടക്കം പ്രതിസന്ധിയിലായത്.

നേരത്തെ 540 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഇപ്പോൾ 430ലേക്കാണെത്തിയത്. വില വീണ്ടും കുറയുമെന്നാണ് സൂചന.

തുടർച്ചയായുണ്ടായ മഴ മൂലം ഇക്കുറി വിളവ് നാലിലൊന്നായി കുറഞ്ഞിരുന്നു. എന്നാൽ വളത്തിനും കീടനാശിനിക്കും വില ഇരട്ടിയിലധികവുമായി. ഈ സാഹചര്യത്തില്‍ വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമാണ്.

അതേസമയം വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കർഷകർക്കും തിരിച്ചടിയായി. മോഹവിലക്ക് കുരുമുളക് വാങ്ങി സ്‌റ്റോക്ക് ചെയ്‌ത വ്യാപാരികൾ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ന്യായവില ലഭിക്കാത്തതിനാൽ കടക്കെണിയിലാണ് കർഷകർ. നിലവിലെ സാഹചര്യത്തിൽ സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Most Read: നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE