പെരിയ ഇരട്ടക്കൊല; ക്രൈം ബ്രാഞ്ചിന് സമൻസ്, അസാധാരണ നടപടിയുമായി സിബിഐ

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈം ബ്രാഞ്ചിന് സമൻസ് അയച്ച് സിബിഐ. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് സമൻസ്. മുൻപ് ഏഴു തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഒന്നും കൈമാറാൻ ക്രൈം ബ്രാഞ്ച് തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് സിബിഐയുടെ അസാധാരണ നടപടി. സിആർപിസി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരമാണ് ക്രൈം ബ്രാഞ്ചിന് സിബിഐ സമൻസ് നൽകിയത്. ഇത് ആദ്യമായാണ് സംസ്ഥാന ഏജൻസിക്ക് ഒരു കേന്ദ്ര ഏജൻസി സമൻസ് നൽകുന്നത്.

പെരിയ കേസിൽ സിബിഐ അന്വേഷണം എതിർത്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയിലാണ്. അടുത്തമാസം 26നാണ് അപ്പീൽ കോടതിയുടെ പരി​ഗണയിൽ വരുന്നത്. അതുകൊണ്ടു തന്നെ നിലവിൽ സിബിഐ അന്വേഷണത്തിന് തടസമില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേസിൽ ഒരു അസാധാരണ നീക്കത്തിന് സിബിഐ മുതിർന്നത്.

എന്നാൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്‌ത്‌ കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തത് എന്നാണ് പോലീസ് പറയുന്നത്. അതേസമയം, സമൻസിനു ശേഷവും രേഖകൾ ഹാജരാക്കിയില്ല എങ്കിൽ പിടിച്ചെടുക്കുമെന്നാണ് സിബിഐയുടെ നോട്ടീസിലെ മുന്നറിയിപ്പ്.

Also Read:  മന്ത്രിസഭ യോഗം ഇന്ന്; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

2019 ഫെബ്രുവരി 17-നായിരുന്നു കാസർ​ഗോഡ് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുക ആയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE