മന്ത്രിസഭ യോഗം ഇന്ന് ചേരും; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

By Staff Reporter, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്ന കോവിഡ് കണക്കുകള്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തേക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് ജാഗ്രതക്കുറവ് ഉണ്ടായെന്നുള്ള പരാതികള്‍ ശക്തമാണ്. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് പിഴത്തുക വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധം കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ വിഷയങ്ങള്‍ എല്ലാം ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും നിലവില്‍ സംസ്ഥാനത്ത് അടച്ചിടല്‍ പ്രഖ്യാപിക്കണ്ട ആവശ്യമില്ലെന്ന് ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു.

Read Also: കോവിഡ് രോ​ഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക് ഗുരുതര വീഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE