പാലക്കാട്: ജില്ലയിലെ കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകി സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രഥോൽസവം നടത്താനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അടുത്ത മാസം 14, 15, 16 തീയതികളിലാണ് ആചാര അനുഷ്‌ഠാനങ്ങളോടെ രഥോൽസവം നടക്കുന്നത്. കഴിഞ്ഞ 2 വർഷക്കാലമായി കോവിഡ് വ്യാപനത്തെ തുടർന്ന് രഥോൽസവം ചടങ്ങുകൾ മാത്രമായി ചുരുക്കിയാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ജില്ലാ അതോറിറ്റിയുമായി ഉൾപ്പടെ കൂടിയാലോചിച്ച ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്.
രഥസംഗമം ഉള്‍പ്പടെയുള്ള ആഘോഷ പരിപാടികള്‍ ഇത്തവണ നടത്തണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. രഥോൽസവം നടത്തിപ്പുമായി ബന്ധപ്പെട്ട് പാലക്കാട് കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സബ് കളക്‌ടർ, ഡിഎംഒ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Read also: ‘ആ രഹാ ഹും’; സമാജ്‌വാദി പാര്‍ട്ടിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് യോഗി