ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്‌വാദി പാര്‍ട്ടിയുടെ ‘ആ രഹാ ഹും’ എന്ന മുദ്രാവാക്യത്തിന് സംസ്‌ഥാനത്ത് കുത്തഴിഞ്ഞ ഭരണവും ഗുണ്ടാരാജും വര്‍ഗീയ കലാപവും തിരികെ വരുമെന്നാണ് അര്‍ഥമെന്ന് യോഗി പരിഹസിച്ചു. ഒബിസി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവേയാണ് യുപി മുഖ്യമന്ത്രിയുടെ പരിഹാസം.
‘സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തില്‍ സ്‍ത്രീകളും യുവാക്കളും കച്ചവടക്കാരുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. അവര്‍ ഹിന്ദു ആഘോഷങ്ങള്‍ക്ക് ഇടയില്‍ അടിയന്താരാവസ്‌ഥ ഏര്‍പ്പെടുത്തി. നമ്മുടെ വിശ്വാസം അവര്‍ ജയിലിലാക്കി. ഇതി അതുണ്ടാവില്ല”- യോഗി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി രാജ്യത്തിന് വിനാശകരമാകുന്ന വ്യക്‌തികളുമായി കൂട്ടുകൂടുന്നു എന്നും യോഗി കൂട്ടിച്ചേര്‍ത്തു.
Read also: പാക് പൗരൻമാർക് കൊച്ചിയിൽ നിന്ന് മടങ്ങാം; കേസ് കോടതി റദ്ദാക്കി