‘പില്ലർ നമ്പർ 581’ പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയും മകളും കേന്ദ്ര കഥാപാത്രങ്ങൾ

By Siva Prasad, Special Correspondent (Film)
  • Follow author on
Pillar No 581 akw Pillar Number 581
Ajwa Travels

നവാഗതനായ മുഹമ്മദ് റിയാസ് സംവിധാനം ചെയ്യുന്ന ‘പില്ലർ നമ്പർ 581’ എന്ന പുതിയചിത്രത്തിൽ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയും മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു.

രേസമയം മലയാളത്തിലും തമിഴിലും ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടനെ ആരംഭിക്കും. ആനുകാലിക വിഷയങ്ങളെ പ്രമേയമാക്കുന്ന ചിത്രം സ്‌പെക്‌ട്രം മീഡയയുടെ ബാനറിലാണ് നിർമിക്കുന്നത്. പില്ലർ നമ്പർ 581′ എന്നത് കൊച്ചിമെട്രോ ട്രെയിൻ ഓടുന്ന പാലത്തിന്റെ പില്ലറുകളെ സൂചിപ്പിക്കുന്നതാണ്.

Shifa Badusha in Pillar No 581
ഷിഫ ബാദുഷ

മലയാള സിനിമയിൽ ഒരു പ്രൊഡക്ഷൻ കൺട്രോളർ കേന്ദ്രകഥാപാത്രമാകുന്നത് ഇതാദ്യമാണ്. സിനിമാ നിർമാണ മേഖലയിലും സാമൂഹ്യ പ്രവർത്തന മേഖലയിലും വ്യക്‌തിമുദ്രയുള്ള ബാദുഷക്കൊപ്പം മകൾ കൂടി അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

NM Badusha in Pillar No 581
ബാദുഷ

ആദിഷാൻ, സക്കീർ ഹുസൈൻ, അമൃത എസ് ഗണേഷ് തുടങ്ങിയവരുംപില്ലർ നമ്പർ 581′ ൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ഫിയോസ് ജോയ്, എഡിറ്റർ സിയാദ് റഷീദ്, സംഗീതം അരുൺ രാജ്, പ്രൊഡക്ഷൻ കൺട്രോളർ സക്കീർ ഹുസൈൻ, ആർട്ട് നസീർ ഹമീദ്, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്‌ത്രാലങ്കാരം സ്‌റ്റെല്ല റിയാസ്, അസോസിയേറ്റ് ഡയറക്‌ടർ അനീഷ് ജോർജ് എന്നിവരുമാണ്.

Aadi Shan in Pillar No 581
ആദിഷാൻ

പി ശിവപ്രസാദ് പിആർഒ ചുമതല നിർവഹിക്കുന്ന ചിത്രത്തിൽ സ്‌റ്റിൽസ് ബേസിൽ സക്കറിയ, ഡിസൈൻ എസ്ജെ & സഹീർ റഹ്‌മാൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട മറ്റുവിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Most Read: രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുത്; കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE