സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം; പി ജെ ജോസഫ്

By Desk Reporter, Malabar News
PJ Joseph_2020 Sep 11
Ajwa Travels

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തതിന് എതിരെ പി ജെ ജോസഫ്. ജോസ് കെ മാണിയുടെ നടപടി കോടതിയലക്ഷ്യമെന്നും കോടതി വിധി അനുസരിച്ച് ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണിക്ക് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ നിയമ വിരുദ്ധ പ്രവർത്തനം കോടതിയെ അറിയിക്കും. സർവകക്ഷി യോഗത്തിൽ ജോസ് കെ മാണിയെ വിളിച്ചത് രാഷ്ട്രീയ പാപ്പരത്തമാണെന്നും പി ജെ ജോസഫ് ആരോപിച്ചു.

Kerala News: ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; മുഖ്യമന്ത്രി

ജോസ് കെ മാണിയെ എന്തുകൊണ്ട് സർവകക്ഷി യോഗത്തിൽ വിളിച്ചുവെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിലപാട്. ഇതിനാലാണ് പി ജെ ജോസഫിനെ സർവകക്ഷി യോഗത്തിലേക്ക് വിളിക്കാതിരുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE