പ്രധാനമന്ത്രിയുടെ പരിപാടിയിൽ സ്‌ഥലം എംപിക്ക് ഇരിപ്പിടമില്ല; ഹൈബി ഈഡൻ

By Syndicated , Malabar News
hibi eden
Ajwa Travels

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കാനിരിക്കുന്ന ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റിന്റെ ഉൽഘാടന ചടങ്ങിൽ ഹൈബി ഈഡൻ എംപിക്ക് ഇരിപ്പിടം നിഷേധിച്ചതായ് പരാതി. ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.

ബിപിസിഎൽ പരിപാടിയിൽ രാഷ്‌ട്രീയ താൽപര്യം മുൻനിർത്തി കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നൽകിയെന്നും സ്‌ഥലം എംപിക്ക് ഇരിപ്പിടം നിഷേധിച്ചുവെന്നും ഹൈബി ഈഡൻ പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിയിൽ നിന്ന് ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു.

ഇക്കാരണത്താൽ കോൺഗ്രസും കോൺഗ്രസ് അനുബന്ധ തൊഴിലാളി സംഘടകളും ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഹൈബി ഈഡൻ അറിയിച്ചു. വിവിധ പദ്ധതികളുടെ ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയാണ് കൊച്ചിയിൽ എത്തുക.

Read also: കേരളത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി; എൽഡിഎഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE