കടയ്‌ക്കലിൽ പ്ളസ് ടു വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
Hanging Death, in kannur
Representational Image
Ajwa Travels

കൊല്ലം: കടയ്‌ക്കലിൽ പ്ളസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾതച്ചോണം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വർഷ (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്‌ച വന്ന പ്ളസ് ടു പരീക്ഷയുടെ ഫലത്തിൽ പെൺകുട്ടി ഒരു വിഷയത്തിന് തോറ്റിരുന്നു. ഇതേത്തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. പരീക്ഷയിൽ തോറ്റതാകാം ആൽമഹത്യ ചെയ്യാനുള്ള കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മ റേഷൻ കടയിൽ പോയി തിരിച്ചു വന്നപ്പോഴാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. പോലീസും ഫോറൻസിക് വിദഗ്‌ധരും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. പോസ്‌റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം സ്‌ഥിരീകരിക്കാൻ കഴിയുള്ളുവെന്ന് പോലീസ് പറഞ്ഞു.

Read Also: പെഗാസസ് ഫോൺ ചോർത്തൽ; എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ സർക്കാരിന്റെ റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE