അംബേദ്‌കറുടെ പോരാട്ടം ഓരോ തലമുറയ്‌ക്കും മാതൃക; പ്രധാനമന്ത്രി

By Syndicated , Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബിആർ അംബേദ്കറിന്റെ 130ആം ജൻമദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‍ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമിച്ചു.

‘അംബേദ്കർ ജൻമദിനത്തിൽ അദ്ദേഹത്തെ ഓർമിക്കുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ പോരാട്ടം ഓരോ തലമുറക്കും ഒരു മാതൃകയായി തുടരും. അംബേദ്കർ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

‘അംബേദ്കർ ജയന്തിയിൽ ഞാൻ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു. ഭരണഘടനാ നിർമാണത്തിലെ അദ്ദേഹത്തിന്റെ പങ്കിനോട് രാജ്യം എപ്പോഴും കടപ്പെട്ടിരിക്കും. ആധുനിക ഇന്ത്യയുടെ അടിത്തറ പാകുന്നതിൽ അദ്ദേഹം ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അംബേദ്കറിന്റെ അതേ മാതൃകകളിൽ നിന്ന് നമ്മൾ ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്,’ എന്നായിരുന്നു പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗിന്റെ ട്വീറ്റ്.

Read also: ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ട്, വിശ്വാസത്തെ പൂർണമായും അവഗണിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE