ലൈഫ്; അഞ്ഞൂറാമത്തെ വീടും നിര്‍മ്മിച്ച് പയ്യന്നൂര്‍ നഗരസഭ, ലക്ഷ്യം ഭവന രഹിത നഗരം

By Staff Reporter, Malabar News
kannur image_malabar news
Representational Image
Ajwa Travels

പയ്യന്നൂര്‍: പി എം എ വൈ ലൈഫ് പദ്ധതിയില്‍ അഞ്ഞൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി പയ്യന്നൂര്‍ നഗരസഭ. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ഞൂറാമത്തെ വീടിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം കാറമേലിലെ പി ടി രാഗിണിക്കു താക്കോല്‍ നല്‍കി സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ലൈഫ് പദ്ധതിയിലൂടെ ഭവന രഹിത പയ്യന്നൂര്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് നഗരസഭ.

നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് പി ടി രാഗിണിയുടെ കുടുംബത്തിന് ഓണസമ്മാനമായി വീടിന്റെ താക്കോല്‍ എംഎല്‍എ കൈമാറിയത്. പി വി കുഞ്ഞപ്പന്‍, വി ബാലന്‍,ഇന്ദുലേഖ പുത്തലത്ത്, പി വി ദാസന്‍, കെ ഷീബ, കെ വി ബാലന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

പി എം എ വൈ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ആകെ 666 വീടുകളാണ് നഗരസഭാ പരിധിയില്‍ അംഗീകാരം ലഭിച്ച് നിര്‍മാണം നടത്തിവരുന്നത്. ഇതില്‍ അഞ്ഞൂറെണ്ണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 26.64 കോടി രൂപയാണ് ഭവന നിര്‍മ്മാണത്തിനായി ചിലവായത്. നഗരസഭാ വിഹിതമായ 12 കോടിയോളം രൂപയും സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 10 കോടിയോളം രൂപയും നഗരസഭ ഇതിനോടകം നിര്‍മ്മാണത്തിനായി ചിലവഴിച്ചു കഴിഞ്ഞു. കൂടാതെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 26 ലക്ഷത്തോളം രൂപയും ഗുണഭോക്താക്കള്‍ക്ക് അധിക സഹായമായി നല്‍കി.

പുതുതായി അംഗീകാരം ലഭിച്ച വീടുകളുടെ നിര്‍മ്മാണം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. 73 ഗുണഭോക്താക്കള്‍ക്കുള്ള വീടുകളാണ് നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്നത്. ഇതിന് പുറമെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിത – ഭവന രഹിതര്‍ക്കായി ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചു കഴിഞ്ഞതായി നഗരസഭ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍ പറഞ്ഞു. ഇതിനായി അഞ്ചരക്കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE