നിലമ്പൂർ വനത്തിൽ മാവോയിസ്‌റ്റ് സംഘത്തിനായി തിരച്ചിൽ

By Web Desk, Malabar News
Forest-kerala
Representational Image
Ajwa Travels

മലപ്പുറം: മാവോയിസ്‌റ്റ് സംഘം എത്തിയെന്ന വിവരത്തെ തുടർന്ന് നിലമ്പൂർ വനത്തിൽ മാവോയിസ്‌റ്റുകൾക്കായി പോലീസ്- വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ നടത്തിയത്.

ഇന്നലെ നാലംഗ മാവോയിസ്‌റ്റ് സംഘം പോത്തുകല്ല് കുമ്പളപ്പാറ ആദിവാസി കോളനിയിലെത്തിയെന്നാണ് ലഭിച്ച വിവരം. കുമ്പളപ്പാറ കോളനിയിലെത്തിയ നാലംഗ സംഘത്തിലെ മൂന്ന് പേര്‍ ഒരു വീട്ടില്‍ താമസിച്ചതായും ഒരാള്‍ വഴിയില്‍ കാവല്‍ നിന്നതായുമാണ് പോലീസിനു കിട്ടിയ വിവരം.

സംഘം ആദിവാസികള്‍ക്ക് ക്ളാസ് എടുത്തതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. നേരത്തെ സമീപത്തെ ഇരുട്ടികുത്തി കോളനിയിലും മാവോയിസ്‌റ്റുകള്‍ എത്തിയിരുന്നു. ഇവര്‍ തന്നെയാണ് കുമ്പളപ്പാറ കോളനിയും എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

Also Read: പോലീസിന്റെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE