പോക്കറ്റടി സംഘത്തെ വലയിലാക്കി പോലീസ്

By Staff Reporter, Malabar News
pickpocket gang-malappuram
Ajwa Travels

മലപ്പുറം: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന വൻ സംഘം പിടിയില്‍. മുഹമ്മദ് ഷെരീഫ്, ബാബുരാജ്, മുഹമ്മദ് റഫീക്ക്, ഷമീർ, ഇബ്രാഹിം എന്നിവരെയാണ് മലപ്പുറത്ത് വെച്ച് പോലീസ് പിടികൂടിയത്.

ബസുകളിൽ യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയത്ത് തിക്കും തിരക്കും കൂട്ടി പോക്കറ്റടി നടത്തുകയാണ് ഇവരുടെ രീതി.

ജില്ലയിൽ പോക്കറ്റടി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മലപ്പുറം പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. തുടർന്ന് രണ്ടാഴ്‌ചയിലേറെ ആയി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സംഘം പോലീസിന്റെ വലയിലായത്. അതേസമയം പ്രതികളിൽ നിന്നും പണവും പോക്കറ്റടിക്കപ്പെട്ടവരുടെ രേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Malabar News: ഔദ്യോഗിക ഉൽഘാടനം ഇല്ല; ഗവ. ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ഉൽപാദനം തുടങ്ങി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE