ബലാൽസംഗ ഇരയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് ലൈംഗിക ബന്ധം; പോലീസുകാരനെ പുറത്താക്കി

By Team Member, Malabar News
rajasthan
Representational image
Ajwa Travels

ജയ്‌പൂർ : രാജസ്‌ഥാനിൽ ബലാൽസംഗത്തിന് ഇരയായ യുവതിയോട് കൈക്കൂലിയായി ലൈംഗികത ആവശ്യപ്പെട്ട സംഭവത്തിൽ പോലീസുകാരനെ സർവീസിൽ നിന്നും പുറത്താക്കി. യുവതിയോട് മോശമായി പെരുമാറിയതിന് കൈലാഷ് ബോറ എന്ന പോലീസുകാരനെയാണ് സർക്കാർ സർവീസിൽ നിന്നും പുറത്താക്കിയത്.

കഴിഞ്ഞ മാസമാണ് ബലാൽസംഗത്തിന് ഇരയായ യുവതിയോട് മോശമായ രീതിയിൽ ഇയാൾ പെരുമാറിയത്. സംഭവം പുറത്തായതോടെ മാർച്ച് 20ആം തീയതിയാണ് സർവീസിൽ നിന്നും വിരമിക്കാൻ സർക്കാർ കർശന നിർദേശം നൽകിയത്. തന്നോട് മോശമായി പെരുമാറിയ സംഭവത്തിൽ ആന്റി കറപ്ഷന്‍ ബ്യൂറോക്ക് യുവതി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇയാളെ അറസ്‌റ്റ് ചെയ്‌തു.

സ്‌ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിലെ എസ്‌പി ആയിരുന്നു കൈലാഷ് ബോറ. യുവതിയോട് പണമാണ് ആദ്യം ഇയാള്‍ ആവശ്യപ്പെട്ടത്. തുടർന്ന് പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

Read also : വിദേശികളുടെ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE