യൂണിഫോമിൽ ഗുണ്ടയോടൊപ്പം മദ്യപാനം; പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്‌തു

By Team Member, Malabar News
Suspension of four teachers
Representational Image
Ajwa Travels

തിരുവനന്തപുരം: യൂണിഫോമിൽ ഗുണ്ടയോടൊപ്പം മദ്യപിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്‌തു. പോത്തൻകോട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫീസർ ജിഹാനെയാണ് ഗുണ്ടയോടൊപ്പം മദ്യപിച്ചതിന്റെ പേരിൽ സസ്‌പെൻഡ്‌ ചെയ്‌തത്‌.

മണ്ണുമാഫിയ സംഘം വാടകക്കെടുത്ത മുറിയില്‍ വച്ചാണ് ഗുണ്ടയായ കുട്ടനുമൊത്തിരുന്ന് പോലീസ് യൂണിഫോമിൽ ജിഹാൻ മദ്യപിച്ചത്. തുടർന്ന് മദ്യപിക്കുന്നതിന്റെ ചിത്രം ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ ലഭിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്‌തത്‌. മെന്റല്‍ ദീപുവെന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് കുട്ടന്‍. ഇതേ സ്‌ഥലത്ത് വച്ച് കുട്ടനും ദീപുവും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

Read also: സൈനികരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE