രാത്രികാലങ്ങളിൽ പണപ്പിരിവ്; തിരുവനന്തപുരത്ത് പോലീസുകാർക്ക് സസ്‌പെൻഷൻ

By News Desk, Malabar News
financial disorder; Mass suspension in Aryankav Forest Range Office
Representational Image
Ajwa Travels

തിരുവനന്തപുരം: രാത്രികാലങ്ങളിൽ ഹൈവേയിൽ അനധികൃത പണപ്പിരിവ് നടത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പാറശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജ്യോതിഷ് കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവരുടെ ജീപ്പിൽ നിന്നും വിജിലൻസ് പണം പിടികൂടിയിരുന്നു.

രണ്ടാഴ്‌ച മുൻപ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ രണ്ട് ഉദ്യോഗസ്‌ഥരും സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത 13960 രൂപ പിടികൂടിയത്. ഇവർ രാത്രികാല പട്രോളിംഗ് നടത്തുമ്പോൾ അനധികൃതമായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് സാധനങ്ങൾ കടത്തുന്ന വാഹനങ്ങളിൽ നിന്നും മറ്റും പണപ്പിരിവ് നടത്തുന്നു എന്ന വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.

ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു. കൂടാതെ റൂറൽ എസ്‌പിക്ക് പ്രത്യേക റിപ്പോർട്ടും കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

Most Read: ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE