കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്‌ഡ്‌

By Staff Reporter, Malabar News
malabar-news-ganesh-kumar
Ajwa Travels

പത്തനാപുരം: മുൻ മന്ത്രിയും സിനിമാ താരവുമായ കെബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ പോലീസ് റെയ്‌ഡ്‌. ബേക്കൽ പൊലീസാണ് പരിശോധന നടത്തിയത്. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് റെയ്‌ഡ്‌ നടന്നത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ഗണേഷ് കുമാറിന്റെ സഹായി പ്രദീപ് കോട്ടാത്തലയുടെ വീട്ടിലും റെയ്‌ഡ്‌ നടന്നു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പ്രദീപിനെ ബേക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എന്നാൽ ഇന്ന് പ്രദീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണപക്ഷ എംഎൽഎ കൂടിയായ ഗണേഷിന്റെ വീട്ടിലും സഹായി പ്രദീപിന്റെ വീട്ടിലും പോലീസ് റെയ്‌ഡ്‌ നടന്നത്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയെതെന്ന് സൂചനകളുണ്ട്.

Read Also: സർക്കാരിന് തിരിച്ചടി; പെരിയ കേസിൽ സിബിഐ അന്വേഷണത്തിന് എതിരായ ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE