ചോളൻമാർ വരുന്നു; ‘പൊന്നിയൻ സെൽവൻ’ മോഷൻ പോസ്‌റ്റർ പുറത്ത്

By Film Desk, Malabar News
Ajwa Travels

മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയൻ സെൽവന്റെ’ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. പൊന്നിയൻ സെൽവൻ- പാർട് 1 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും.

ലൈക്ക പ്രൊഡക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മോഷൻ പോസ്‌റ്റർ പങ്കുവച്ചത്. ‘ശ്രദ്ധിക്കുക, ധൈര്യമായി ഇരിക്കൂ, ഒരു സാഹസിക യാത്രയ്‌ക്ക് തയ്യാറാകൂ, ചോളൻമാർ വരുന്നു’ എന്ന ടാഗ് ലൈനോടെയാണ് പുതിയ പോസ്‌റ്റർ എത്തിയിരിക്കുന്നത്.

കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ നോവലിനെ അടിസ്‌ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മിക്കുന്നത്.

ചരിത്ര പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, ജയറാം, പ്രകാശ് രാജ്, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്‌മി, ശോഭിത തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. ചോഴ രാജകുമാരിയായ കുന്ധവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.

രാമുജി ഫിലിം സിറ്റിയിലാണ് ‘പൊന്നിയിന്‍ സെല്‍വ’ന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍’ ഇതുവരെ കണ്ട മണിരത്‌നം ചിത്രങ്ങളിൽ വെച്ച് ഏറ്റവും വലിയ കാന്‍വാശീലം ഒരുങ്ങുന്നത്. സിനിമ തിയേറ്ററിൽ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന് മണിരത്‌നം നേരത്തെ വ്യക്‌തമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം ആമസോണിലൂടെയും സ്‌ട്രീമിങ് ഉണ്ടായിരിക്കും. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ സ്ട്രീമിങ് അവകാശം 125 കോടിക്കാണ് ആമസോൺ പ്രൈം സ്വന്തമാക്കിയത്. എആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രവി വര്‍മ്മനാണ് ഛായാഗ്രാഹകന്‍.

Most Read: അവസാന ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE