പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു

വ്യക്‌തിപരമായ കാരണങ്ങളാൽ രാജിയെന്നാണ് വിശദീകരണം.

By Trainee Reporter, Malabar News
Pookod Veterinary University VC Dr. PC Saseendran
Ajwa Travels

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർക്ക് രാജിക്കത്ത് കൈമാറി. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിയെന്നാണ് വിശദീകരണം. വെറ്ററിനറി സർവകലാശാല വിസിയായിരുന്ന ഡോ. എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്‌തതിന്‌ പിന്നാലെയാണ് പിസി ശശീന്ദ്രനെ ഗവർണർ വിസിയായി നിയമിച്ചത്.

സർവകലാശാലയിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ നടപടി സ്വീകരിക്കുന്നതിൽ അനാസ്‌ഥ കാട്ടിയതിന് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ ഡോ. എംആർ ശശീന്ദ്രനാഥിനെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്‌പെൻഡ് ചെയ്‌തിരുന്നു. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര ആത്‌മാർഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇതിന് പിന്നാലെയാണ് വിസിയുടെ ചുമതല വെറ്ററിനറി കോളേജ് മുൻ ഡീൻ ഡോ. പിസി ശശീന്ദ്രന് നൽകി ചാൻസലർ ഉത്തരവിറക്കിയത്. ഡോ. എംആർ ശശീന്ദ്രനാഥിനെ വിസിയായി സമയത്ത് സേർച്ച് കമ്മിറ്റി നൽകിയ മൂന്നംഗ പാനലിൽ ശശീന്ദ്രനും ഉണ്ടായിരുന്നു.

Most Read| ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടം വേണ്ട; അട്ടപ്പാടി ഊരുകളിൽ വൈദ്യുതിയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE