മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
acid attack in kannur
Ajwa Travels

കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടാനച്‌ഛൻ അറസ്‌റ്റിൽ. കണ്ണൂർ പേരാവൂരിലാണ് സംഭവം. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജുവിനെ (50) ആണ് രണ്ടാനച്‌ഛൻ മാങ്കുഴി ജോസ് (67) ക്രൂരമായി ആക്രമിച്ചത്. ജോസിനെ പേരാവൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണിലും മുഖത്തും കൈക്കും പരിക്കേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ പുലർച്ചെയാണ് സംഭവം. ടൗണിലൂടെ ജീപ്പിൽ പോവുകയായിരുന്ന ബിജുവിനെ റോഡിൽ കല്ലുകൾ നിരത്തി തടയുകയായിരുന്നു. തുടർന്ന് മുഖത്ത് ആസിഡ് ഒഴിച്ചു. ജീപ്പിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെ ജോസ് വെട്ടുകത്തികൊണ്ട് ബിജുവിന്റെ കൈയിൽ വെട്ടുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി വന്നെങ്കിലും ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം ജോസ് തടയുകയും ചെയ്‌തു.

തുടർന്ന് ഒരു മണിക്കൂറിന് ശേഷമാണ് ബിജുവിനെ നാട്ടുകാർ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ജോസിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മണത്തണ സ്വദേശി ശ്രീധരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.

Most Read: തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് മാർച്ച്; യുപി പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE