‘ഹൃദയം’: പ്രണവിന്റെ ക്യാരക്‌ടര്‍ പോസ്‌റ്ററെത്തി; അപ്പുവിന് പിറന്നാൾ സമ്മാനം

By Staff Reporter, Malabar News
pranav-mohanlal-hridayam movie character poster
Ajwa Travels

പ്രണവ് മോഹന്‍ലാൽ, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദർശൻ എന്നിവരെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ഇപ്പോഴിതാ പ്രണവിന്റെ ക്യാരക്‌ടർ പോസ്‌റ്ററും അണിയറക്കാർ പുറത്തു വിട്ടിരിക്കുകയാണ്. പ്രണവിന് പിറന്നാൾ സമ്മാനമായാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പോസ്‌റ്റർ പുറത്തുവിട്ടത്. മറ്റ് രണ്ട് താരങ്ങളുടെയും പോസ്‌റ്ററുകൾ നേരത്തെ തന്നെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രവും വിനീതിനൊപ്പമുള്ള ആദ്യ ചിത്രവുമാണ് ‘ഹൃദയം’. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം കൃത്യമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് ശ്രീനിവാസന്‍ പ്രണവിനെ കുറിച്ച് പറഞ്ഞത്.

ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച വിനീത് അപ്പുവിന് (പ്രണവ് മോഹൻലാൽ) പിറന്നളാശംസകളും നേരുന്നുണ്ട്. പ്രണവിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടെന്നും സിനിമയുടെ റിലീസിന് ശേഷം അത് പറയുമെന്നും ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച പോസ്‌റ്റിൽ വിനീത് കുറിച്ചു.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

അതേസമയം മോഹൻലാലും പോസ്‌റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഹൃദയ’ത്തിലെ പ്രണവിന്റെ പോസ്‌റ്റർ പങ്കുവെക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കുറിച്ച അദ്ദേഹം അപ്പുവിന് പിറന്നാളാശംസകളും നേർന്നു.

കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ പിന്നീട് കോവിഡ് കാരണം മാറ്റി വെച്ച ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിക്കുന്നത്

Most Read: നിറങ്ങൾ മാറിമാറി അണിയുന്ന ജിയുഷെയ്‌ഗോ; അൽഭുതമായി ഒരു തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE