നിറങ്ങൾ മാറിമാറി അണിയുന്ന ജിയുഷെയ്‌ഗോ; അൽഭുതമായി ഒരു തടാകം

By Staff Reporter, Malabar News
jiuzhaigou river-china

നദികളെയും തടാകങ്ങളെയും വീക്ഷിക്കാനും അതിന്റെ കുഞ്ഞോളങ്ങളെ ആസ്വദിക്കാനും ഇഷ്‌ടപ്പെടുന്നവരാകും മിക്കവരും. ഈ നദി പല നിറങ്ങളിൽ നമുക്ക് മുന്നിൽ ഒഴുകുന്നത് ആലോചിച്ചു നോക്കൂ. അൽഭുതം തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെയൊരു നദി യഥാർഥത്തിൽ ഉണ്ട് എന്നതാണ് വാസ്‌തവം. നിറം മാറുന്നതിൽ വീരൻമാരായ ഓന്തുകളെ കവച്ചുവെക്കുന്ന ഈ തടാകം അങ്ങ് ചൈനയിലാണ് സ്‌ഥിതി ചെയ്യുന്നത്. ചൈനയിലെ ‘ജിയുഷെയ്‌ഗോ’ എന്ന തടാകമാണ് ഈ അപൂർവ കാഴ്‌ച സഞ്ചാരികൾക്കായി ഒരുക്കുന്നത്.

പല സമയത്തും പല നിറങ്ങളിലായി കാണപ്പെടുന്ന ഈ അൽഭുത തടാകം യുനെസ്‌കോയുടെ പൈതൃക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങളിലാണ് തടാകം കാണപ്പെടുന്നത്. ചൈനയിലെ സിഷ്യാൻ മേഖലയിലെ നാൻപിങ് ക്യാന്റോണിലാണ് ഈ തടാകം കാഴ്‌ചക്കാർക്ക് അവിസ്‌മരണീയമായ വിരുന്നൊരുക്കി കാത്തിരിക്കുന്നത്.

പൂക്കളാലും മരങ്ങളാലും ചുറ്റപ്പെട്ട ഈ തടാകം സഞ്ചാരികളുടെ മനം കവരും. അത്രമേൽ ശുദ്ധമായ, കണ്ണാടി പോലെ തിളങ്ങുന്ന തടാകമാണിത്. അതുകൊണ്ട് തന്നെ 16 അടി ആഴമുള്ള തടാകത്തിന്റെ അടിഭാഗം വരെ സഞ്ചാരികൾക്ക് വ്യക്‌തമായി കാണാൻ കഴിയും.

അതേസമയം തടാകത്തിൽ മൾട്ടി കളർ ഹൈഡ്രോ ഫൈറ്റുകൾ ഉള്ളതിനാലാകാം നിറം മാറാൻ സാധിക്കുന്നതെന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് കൃത്യമായി മനസിലാക്കാൻ ആർക്കും സാധിച്ചിട്ടില്ല.

കഴിഞ്ഞില്ല ജിയുഷെയ്‌ഗോ തടാകത്തിന്റെ അൽഭുതങ്ങൾ. തണുപ്പുകാലത്ത് ചുറ്റുമുള്ള പര്‍വതങ്ങളും മരങ്ങളുമെല്ലാം മഞ്ഞുപുതച്ച് നില്‍ക്കുമ്പോഴും ഈ തടാകം ഇതേപടി തന്നെ നില്‍ക്കും. തടാകത്തിലെ വെള്ളം കട്ടിയായി പോകാറില്ല. ചൂടുള്ള നീരുറവയാണ് ഇതിന് കാരണം.

ടിബറ്റന്‍ പീഠഭൂമിയിലെ താഴ്‌വരയിലുള്ള ജിയുഷെയ്‌ഗോ തടാകവും അതിനടുത്തുള്ള നേച്ചര്‍ റിസര്‍വുമെല്ലാം കാണാന്‍ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. അൽഭുതം കൂറുന്ന കണ്ണുകളുമായി തന്നെ കാണാനെത്തുന്ന കാഴ്‌ചക്കാർക്ക് മുന്നിൽ ജിയുഷെയ്‌ഗോ തടാകവും ഓരോ നിമിഷവും കൂടുതൽ സുന്ദരിയായി ഒരുങ്ങി നിൽക്കുന്നു.

Most Read: മാസ്‌ക് എവിടെ? പ്രോട്ടോക്കോൾ പാലിക്കാത്തവരെ ശകാരിച്ച് കൊച്ചുകുട്ടി; വൈറൽ വീഡിയോ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE