മാസ്‌ക് എവിടെ? പ്രോട്ടോക്കോൾ പാലിക്കാത്തവരെ ശകാരിച്ച് കൊച്ചുകുട്ടി; വൈറൽ വീഡിയോ

By News Desk, Malabar News
Ajwa Travels

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ ഭൂരിഭാഗം ആളുകളും കൊറോണ വൈറസിനെ മറന്ന മട്ടാണ്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനാൽ ഹിമാചൽ മേഖലയിൽ വിനോദ സഞ്ചാരികൾ ഒഴുകിത്തുടങ്ങി. ഷിംല, മണാലി, ധർമ്മശാല, നാർകണ്ട എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ബുക്കിങ് തകൃതിയായി നടക്കുകയാണ്.

രണ്ടാം വ്യാപനം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്‌ധർ തുടർച്ചയായി മുന്നറിയിപ്പ് നൽകുമ്പോഴും അവയെല്ലാം അവഗണിച്ച് മാസ്‌ക് പോലും ധരിക്കാതെ തിരക്കേറിയ തെരുവുകളിലൂടെ ആളുകൾ പരക്കം പായുന്നു. ഈ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ സ്വയം മുന്നോട്ട് വന്നിരിക്കുന്ന ഒരു കൊച്ചു മിടുക്കനാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ചെരുപ്പ് പോലുമില്ലാതെ ഒരു വടിയുമായി ധർമ്മശാലയിലെ തെരുവോരത്ത് നിൽക്കുകയാണ് കുട്ടി. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി വരുന്ന ആളുകളോട് ‘നിങ്ങളുടെ മാസ്‌ക് എവിടെ?’ എന്ന് അവൻ ചോദിക്കുന്നുണ്ട്. ചോദ്യം നേരിട്ട ചിലർ ഒരു പുഞ്ചിരിയുമായി മുന്നോട്ട് പോയി. മറ്റ്‌ ചിലർ പ്രതിഷേധം ഒരു തുറിച്ചുനോട്ടത്തിൽ ഒതുക്കി കടന്നുപോയി. വേറെ ചിലരാകട്ടെ അങ്ങനെയൊരു കുട്ടി അവിടെ നിൽക്കുന്നു എന്ന കാര്യം തന്നെ ശ്രദ്ധിക്കാതെയാണ് മുന്നോട്ട് പോയത്.

ശ്രദ്ധിക്കാതെ പോകുന്നവരെ തന്റെ കയ്യിലിരിക്കുന്ന വടി കൊണ്ട് കുട്ടി പതിയെ തട്ടുന്നതും വീഡിയോയിൽ കാണാം. ട്വിറ്ററിൽ ഈ കൊച്ചുകുട്ടിയെ അഭിനന്ദിച്ച് കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ആളുകൾക്ക് എതിരെ നിരവധി വിമർശനങ്ങളും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ അശ്രദ്ധമായി സഞ്ചരിക്കുന്നത് ഗുരുതരമായ പ്രത്യഘാതങ്ങൾ നേരിടേണ്ടി വരുന്നതിന് കാരണമാകുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.

Also Read: മഹാരാഷ്‍ട്രയില്‍ ആശങ്ക ഉയർത്തി ബ്ളാക്ക് ഫംഗസ്; മരണം ആയിരം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE