ചെറുവത്തൂരിലെ കിണറുകളിൽ ഷിഗല്ല ബാക്‌ടീരിയ സാന്നിധ്യം

By News Bureau, Malabar News
Shigella_Thrissur
Representational Image
Ajwa Travels

കാസർഗോഡ്: ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്‌ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളിൽ ഷിഗല്ല സാന്നിധ്യവും 12 സാമ്പിളുകളിൽ ഇകോളി ബാക്‌ടീരിയ സാന്നിധ്യവും സ്‌ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം നാലാം തീയതിയാണ് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചത്. ആകെ 30 സാമ്പിളുകളാണ് അയച്ചത്. ഇവയിൽ 23 എണ്ണത്തിലും ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ചെറുവത്തൂരിലെ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷ്യവിൽപ്പന ശാലകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. അതേസമയം ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

ഐഡിയൽ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിച്ചതോടെയാണ് ഇപ്പോഴത്തെ നിർണായക കണ്ടെത്തൽ. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകൾ പരിശോധിനയ്‌ക്ക് അയച്ചിരുന്നു. ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗല്ല ബാക്‌ടീരിയയാണെന്ന് നേരത്തേ സ്‌ഥിരീകരിച്ചിരുന്നു.

നേരത്തെ ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന് വിഷബാധയുണ്ടായതിന് പിന്നാലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇകോളി, കോളിഫോം ബാക്‌ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Most Read: ഗ്യാന്‍വാപി മസ്‌ജിദിലെ ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE