ഇടുക്കി: ജില്ലയിലെ കള്ള് ഷാപ്പുകളിലെ കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തി. സംഭവത്തിൽ തൊടുപുഴ റേഞ്ചിലെ 25 കള്ള് ഷാപ്പുകൾക്കെതിരെ കേസെടുത്തു. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ഡിസംബറിൽ പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. ഇന്നലെയാണ് പരിശോധന ഫലം വന്നത്. എക്സൈസ് കമ്മീഷണറുടെ റിപ്പോർട് കിട്ടുന്നതോടെ ഷാപ്പുകളുടെ ലൈസെൻസ് റദ്ദാക്കും.
National News: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാർച്ച്