കൊച്ചി: കോണ്‍ഗ്രസ് വിട്ടേക്കുമെന്നും എല്‍ഡിഎഫിലേക്ക് വരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നാളെ നടത്താനിരുന്ന നിര്‍ണായക വാര്‍ത്താ സമ്മേളനം റദ്ദാക്കി. അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
നാളെ തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും രാജസ്ഥാന് മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടുമായി കെവി തോമസ് ചര്‍ച്ച നടത്തിയേക്കും എന്നാണ് സൂചന. അടിയന്തരമായി തിരുവനന്തപുരത്ത് എത്താന്‍ കെവി തോമസിനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെവി തോമസ് മല്‍സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമായി നിലനിൽക്കുക ആയിരുന്നു.
ഇന്ന് രാവിലെയും ഇന്നുമായി അദ്ദേഹത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു തിരുവനന്തപുരത്തേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉടനെ പരിഗണിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയതായും വിവരമുണ്ട്.
അതേസമയം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന കെവി തോമാസിനെ ഇടതുമുന്നണിയിലേക്ക് എ വിജയരാഘവന് സ്വാഗതം ചെയ്യുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍ വന്നാല്‍ വാതിലടക്കില്ല, ആര് വന്നാലും സ്വീകരിക്കുമെന്ന് വിജയരാഘവന് ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ പറഞ്ഞു.
Entertainment News: ‘ആർക്കറിയാം’ ടീസർ പുറത്തിറങ്ങി; കേന്ദ്രകഥാപാത്രമായി പാർവതി