‘ആർക്കറിയാം’ ടീസർ പുറത്തിറങ്ങി; കേന്ദ്രകഥാപാത്രമായി പാർവതി

By Team Member, Malabar News
aarkkariyam new movie
Representational image
Ajwa Travels

പാർവതി തിരുവോത്ത്, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘ആർക്കറിയാം’. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും, ടീസറും പുറത്തിറങ്ങി. പ്രശസ്‌ത സിനിമ താരങ്ങളായ കമൽ ഹാസനും, ഫഹദ് ഫാസിലും ചേർന്നാണ് ചിത്രത്തിന്റെ ടീസർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തിറക്കിയത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ പാർവതിയും, ബിജു മേനോനും, ഷറഫുദ്ദീനുമാണ് പ്രത്യക്ഷപ്പെടുന്നത്. ബിജു മേനോൻ പ്രായമായ ആളുടെ രൂപത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്ന് ടീസറും, ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും വ്യക്‌തമാക്കുന്നുണ്ട്.

പ്രശസ്‌ത ഛായാഗ്രാഹകനായ സാനു ജോൺ വർഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ആർക്കറിയാം’ എന്ന ചിത്രത്തിനുണ്ട്. കോവിഡ് പശ്‌ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മൂൺഷോട്ട് എന്റര്‍ടെയ്‍ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജി ശ്രീനിവാസ് റെഡ്ഢിയാണ്. ചിത്രം ഫെബ്രുവരി 26ആം തീയതിയോടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് അണിയറപ്രവർത്തകർ വ്യക്‌തമാക്കുന്നത്‌.

‘മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം’(2003) എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോൺ വർഗീസ് മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ.

Read also : ‘ഇത് ഹിന്ദുസ്‌ഥാനാണ്’; വർത്തമാനം ടീസർ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE