കൊച്ചി: ജെഎന്‍യു ക്യാംപസിനുള്ളിലെ വിദ്യാർഥി സമരങ്ങളുടെ പശ്ചാത്തലത്തിൽ പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന വര്‍ത്തമാനത്തിന്റെ ടീസര്‍ പുറത്ത്. നടന് ടൊവിനോ തോമസാണ് ടീസര്‍ പുറത്ത് വിട്ടത്. ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററിൽ എത്തുന്നത്.
സിദ്ധാര്‍ഥ് ശിവയുടെ സംവിധാനത്തിൽ ആര്യാടന് ഷൗക്കത്ത് തിരക്കഥയൊരുക്കിയ ചിത്രത്തിന് കേരള സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.
പാർവതിക്ക് പുറമെ റോഷൻ മാത്യു, നിർമ്മൽ പാലാഴി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറും, ആര്യാടൻ ഷൗക്കത്തും ചേർന്നാണ് ചിത്രം നിർമിച്ചത്. ‘സഖാവ്’ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
Read also: മാസങ്ങൾക്ക് ശേഷമുള്ള ആദ്യ മലയാള ചിത്രം; ‘വെള്ളം’ തീയറ്ററുകളിൽ