മാസങ്ങൾക്ക് ശേഷമുള്ള ആദ്യ മലയാള ചിത്രം; ‘വെള്ളം’ തീയറ്ററുകളിൽ

By Staff Reporter, Malabar News
vellam movie poster
Ajwa Travels

ജയസൂര്യ നായകനായ ‘വെള്ളം‘ മലയാള സിനിമയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ്. തിയറ്ററുകൾ അടഞ്ഞു കിടന്ന നീണ്ട കാലയളവിന് ശേഷം ആദ്യമായി പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് പ്രജേഷ് സെൻ സംവിധാനം ചെയ്‌ത ‘വെള്ളം‘. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’.

സംയുക്‌ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്‌മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്‌ണ, രഞ്‌ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്.

ഒരുപിടി മലയാളചിത്രങ്ങളാണ് റിലീസിന് തയ്യാറായി കാത്തിരിക്കുന്നത്. വെള്ളത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ ഉറ്റുനോക്കുകയാണ് മലയാള സിനിമാ ലോകം. തമിഴ് സൂപ്പർ താരം വിജയ് നായകനായ ‘മാസ്‌റ്റർ‘ മികച്ച പ്രതികരണം നേടി മുന്നേറിയതോടെ തിയറ്റർ ഉടമകളും ആവേശത്തിലാണ്.

മോഹൻലാലിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം‘, മമ്മൂട്ടിയുടെ ‘ദി പ്രീസ്‌റ്റ്‘, ഫഹദിന്റെ ‘മാലിക്‘ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ വൈകാതെ പ്രദർശനത്തിന് എത്തും. കന്നഡയിൽ നിന്ന് പാൻ ഇന്ത്യ ലെവലിൽ റിലീസിന് ഒരുങ്ങുന്ന കെജിഎഫും തിയറ്റർ ഉടമകൾ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ്.

Read Also: ഐഎസ്എൽ; മുംബൈ സിറ്റി ഈസ്‌റ്റ്‌ ബംഗാളിനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE