പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും; കനത്ത സുരക്ഷ ഏർപ്പെടുത്തി

കൊച്ചിയിൽ മാത്രം സുരക്ഷയ്‌ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് വിന്യസിക്കുന്നത്. സുരക്ഷ വിലയിരുത്താൻ പോലീസ് ഉന്നതതല യോഗം ചേരും. കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

By Trainee Reporter, Malabar News
narendra-modi
Ajwa Travels

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നാളെ വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, തേവര എസ്എച്ച് കോളേജിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.

കോളേജ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ബിജെപിയുടെ ‘യുവം’ പരിപാടിയിൽ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉൽഘാടനം ചെയ്യും. പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

കൊച്ചിയിൽ മാത്രം സുരക്ഷയ്‌ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് വിന്യസിക്കുന്നത്. സുരക്ഷ വിലയിരുത്താൻ പോലീസ് ഉന്നതതല യോഗം ചേരും. കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ച കഴിഞ്ഞും ചൊവ്വാഴ്‌ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്‌റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം. അതേസമയം, യുവത്തിന് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ യുവാക്കളെ അണിനിരത്തി ‘ആസ്‌ക് ദം പിഎം’ എന്ന പരിപാടിയും നാളെ സംഘടിപ്പിക്കുന്നുണ്ട്.

Most Read: ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ് പോലീസിൽ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE