ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാല് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

കൊട്ടിക്കലാശം കഴിഞ്ഞു ഇന്ന് വൈകിട്ട് ആറുമണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിരോധനാജ്‌ഞ തുടങ്ങുക.

By Trainee Reporter, Malabar News
election
Rep. Image
Ajwa Travels

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കൊട്ടിക്കലാശം കഴിഞ്ഞു ഇന്ന് വൈകിട്ട് ആറുമണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിരോധനാജ്‌ഞ തുടങ്ങുക. പത്തനംതിട്ടയിൽ നാളെ വൈകിട്ട് ആറുമണി മുതലാണ് നിരോധനാജ്‌ഞ.

ശനിയാഴ്‌ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കളക്‌ടർമാരുടെ നിർദ്ദേശം. നിശബ്‌ദ പ്രചാരണം നാളെ നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിന് പുറത്ത് നിന്ന് എത്തിയവർ ഇന്ന് വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ട് പോകണമെന്ന് കാസർഗോഡ് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ഇതര സംസ്‌ഥാനങ്ങളിൽ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3280 പോലീസുകാരെ മണ്ഡലത്തിൽ നിയോഗിച്ചിട്ടുണ്ട്.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE