ഇന്ധനവില വർധന; വയനാട്ടിൽ 21ന് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും

By Trainee Reporter, Malabar News
fuel price_kerala
Ajwa Travels

കൽപറ്റ: ഇന്ധനവില വർധനക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 21ന് വയനാട്ടിൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും. ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും ഓടുന്ന വാഹനങ്ങൾ രാവിലെ 11 മുതൽ 11.15 വരെ നിരത്തിൽ നിർത്തിയിട്ടാണ് പ്രതിഷേധിക്കുക. സംയുക്‌ത ട്രേഡ് യൂണിയൻ യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. പിപി ആലി, ഉമ്മർ കുമ്മാട്ടിൽ (ഐഎൻടിയുസി), പി ആർ ജയപ്രകാശ്, കെ സുഗതൻ, വിഎ അബ്ബാസ് (സിഐടിയു), കെഎസ് ബാബു, രാജുകൃഷ്‌ണ (എച്ച്എംഎസ്), സി മൊയ്‌തീൻക്കുട്ടി, ആലി മുട്ടിൽ (എസ്‌ടിയു), ടി മണി (എഐടിയുസി) തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

അതേസമയം, ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി യൂണിയൻ (എസ്‌ടിയു) സുൽത്താൻ ബത്തേരി യൂണിറ്റ് പെട്രോൾ പമ്പിന് മുന്നിൽ നിൽപ്പുസമരം നടത്തി. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പിപി അയ്യൂബ് സമരം ഉൽഘാടനം ചെയ്‌തു.

Read also: ഭാരതപ്പുഴയിൽ നിന്ന് അനധികൃത മണൽ ശേഖരണം; പോലീസ് പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE