മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും അനധികൃതമായി ശേഖരിച്ചു വച്ച മണൽ ജില്ലയിൽ പോലീസ് പിടിച്ചെടുത്തു. ഏകദേശം 500 ചാക്കുകളിലായാണ് മണൽ ശേഖരിച്ചു വച്ചിരുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽ പുഴയിലേക്ക് തന്നെ തള്ളി.
നിലവിൽ ഭാരതപ്പുഴയിൽ നിന്നുള്ള മണൽ കടത്ത് രൂക്ഷമായിരിക്കുകയാണ്. ലോക്ക്ഡൗണിന്റെ മറവിലാണ് ഇപ്പോൾ മണൽ കടത്ത് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മണൽ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തി. തുടർന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ചു പാഞ്ഞ മണൽ ലോറി സമീപത്തെ കട തകർത്തിരുന്നു.
മണൽ കടത്ത് രൂക്ഷമായതോടെ നിലവിൽ ഇൻസ്‌പെക്‌ടർ ടിപി ഫർഷാദിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
Read also : സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മരംമുറി വിവാദം ചർച്ചയായേക്കും