തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്ക്ഡൗണിന് ശേഷം ഇതാദ്യമായാണ് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. രാവിലെ 10.30 മുതൽ തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം.
മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിൽ സർക്കാരിനെതിരെ വ്യാപക വിമർശനം ഉണ്ടായതിന് ശേഷം ആദ്യമായാണ് യോഗം ചേരുന്നത്. സർക്കാരിന് വീഴ്‌ച ഉണ്ടായിട്ടില്ലെന്നും ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌തതാണ് പ്രശ്‌നത്തിന് കാരണമായതെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. മരം മുറിക്കുന്നതിൽ കർഷകരെ സഹായിക്കുന്ന തരത്തിൽ പുതിയ ഉത്തരവുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ യോഗത്തിൽ ഉണ്ടായേക്കും.
മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾ, ബോർഡ് കോർപറേഷൻ അധ്യക്ഷ സ്‌ഥാനങ്ങൾ എന്നിവ സംബന്ധിച്ച ചർച്ചകളും ഇന്നുണ്ടാകാൻ സാധ്യതയുണ്ട്.
Read also: സ്വകാര്യ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും; സർവീസിനായി പ്രത്യേക ക്രമീകരണം