വിമാനത്തിനുള്ളിലെ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ

By Trainee Reporter, Malabar News
protest In-flight
Ajwa Travels

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ അന്വേഷണം പ്രഖ്യാപിച്ച്  ഇൻഡിഗോ. അതിനിടെ, വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് കുമാർ ഒളിവിൽ പോയി. വിമാനത്തിനുള്ളിൽ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് സുനിതാണ്.

സംഭവത്തിന് പിന്നാലെ സുനിത് വിമാനത്താവളത്തിന് പുറത്തേക്ക് പോയി. മറ്റു രണ്ട് പ്രതികളായ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർകെ നവീൻ കുമാർ, മട്ടന്നൂർ ബ്ളോക്ക് പ്രസിഡണ്ട് ഫർസീൻ മജീദ് എന്നിവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. വധശ്രമ കുറ്റത്തിന് പുറമേ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന എന്നിവയും എയർക്രാഫ്‌റ്റ് റൂൾ പ്രകാരമുള്ള വിമാനത്തിന്റെ സുരക്ഷക്ക് ഹാനി വരുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ഡിജിസിഎയെ വിവരങ്ങൾ ധരിപ്പിച്ചു. പുറത്തുവന്ന വീഡിയോ പരിശോധിക്കുക ആണെന്നും യാത്രാവിലക്കിൽ തീരുമാനം അന്വേഷണത്തിന് ശേഷമെന്നും ഇൻഡിഗോ വ്യക്‌തമാക്കി.

Most Read: സ്വപ്‍നക്കെതിരായ പരാതി; കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE