വിദ്യാഭ്യാസ അവകാശ സംരക്ഷണം; കളക്റ്ററേറ്റില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

By News Desk, Malabar News
MalabarNews-malappuram news
Ajwa Travels

മലപ്പുറം: ആദിവാസി- ദലിത് വിദ്യാര്‍ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിന് മുന്നില്‍ കേരള ആദിവാസി ഐക്യവേദി നില്‍പ്പു സമരം സംഘടിപ്പിച്ചു. സംസ്‌ഥാനത്തുടനീളം നടക്കുന്ന ഐക്യദാര്‍ഢ്യ നില്‍പ്പു സമരങ്ങളുടെ ഭാഗമായാണ് മലപ്പുറത്തും സംഘടിപ്പിച്ചത്.

ഹയര്‍ സെക്കണ്ടറി മേഖലയിലും ഡിഗ്രി തലത്തിലും സീറ്റ് ഇല്ലാത്തതിന്റെ പേരില്‍ വ്യാപകമായ പുറന്തള്ളല്‍ ആണ് ആദിവാസി വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത്. പുതിയ ബാച്ചുകളും ഹോസ്‌റ്റല്‍ അടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തി, ഈ വിവേചനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്‌ഥാന സെക്രട്ടറി കെ.കെ.അശ്‌റഫ് പറഞ്ഞു. നില്‍പ്പ് സമരം കളക്റ്ററേറ്റിന് മുന്നില്‍ ഉല്‍ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി നില്‍പ്പ് സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി.

Malabar News: മലബാര്‍ ടൂറിസം വളരുന്നു; സാന്‍ഡ് ബാങ്ക്‌സ് നാടിനു സമര്‍പ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE