‘ഫാമിലി മാൻ 2’ വെബ് സീരീസിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു

By Staff Reporter, Malabar News
family-man
Ajwa Travels

ചെന്നൈ: ആമസോൺ പ്രൈം സംപ്രേഷണം ചെയ്‌തിരുന്ന അവരുടെ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ ‘ഫാമിലി മാൻ‘ വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന് എതിരായ പ്രതിഷേധം തമിഴ്‌നാട്ടിൽ ശക്‌തമാകുന്നു. സീരീസിന്റെ പ്രദര്‍ശനം നിർത്തിവയ്‌ക്കണം എന്ന് ആവശ്യപ്പെട്ട് ‘നാം തമിഴര്‍ കച്ചി’ നേതാവ് സീമന്‍ രംഗത്തെത്തി. ജൂണ്‍ 4ന് സീരീസിന്റെ രണ്ടാം ഭാഗം പ്രദർശനം ആരംഭിച്ചിരുന്നു.

ചിത്രത്തിൽ സാമന്ത അക്കിനേനി അഭിനയിച്ച കഥാപാത്രം തമിഴ് ജനതയെ ഇകഴ്‌ത്തി കാട്ടുന്നതാണെന്നും, ഈലം ലിബറേഷൻ മൂവ്മെന്റിനെ മോശമായി ചിത്രീകരിക്കുന്നത് ആണെന്നും ചൂണ്ടിക്കാട്ടി സീമൻ ആമസോൺ പ്രൈമിന് കത്തയച്ചു. തങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് വെബ് സീരീസ് റിലീസ് ചെയ്‌തതെന്നും, അതിന്റെ പ്രദര്‍ശനം തുടരുകയാണെങ്കിൽ ആമസോണിന് എതിരെ ക്യാംപയിൻ ആരംഭിക്കുമെന്നും സീമൻ കത്തിലൂടെ മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 12ന് പ്രീമിയര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന രണ്ടാം സീസണിന്റെ റിലീസ് കോവിഡിനെ തുടർന്ന് നീട്ടി വയ്‌ക്കുകയായിരുന്നു. ചിത്രത്തിൽ തമിഴ് പുലിയുടെ വേഷത്തിലാണ് സാമന്ത അഭിനയിച്ചത്. മികച്ച പ്രതികരണമാണ് സീരീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിഷയത്തിൽ തമിഴ് സംഘടനകൾ ഇടഞ്ഞുനിൽക്കെ ആമസോൺ എന്ത് നിലപാട് എടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Read Also: യൂറോ സൗഹൃദ മൽസരങ്ങൾ; നെതർലൻഡിനും ഇംഗ്‌ളണ്ടിനും ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE