ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അഭിമാന പോരാട്ടം; ചെന്നൈയിൻ എഫ്‌സി എതിരാളികൾ

By Staff Reporter, Malabar News
kbfc-chennain
Ajwa Travels

ഗോവ: ഐഎസ്എല്ലിൽ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ച കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിക്ക് എതിരായാണ് ബ്ളാസ്‌റ്റേഴ്‌സ്‌ ഇന്ന് കളിക്കുന്നത്. സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. ലീഗിൽ 18 മൽസരങ്ങൾ പൂർത്തിയാക്കിയ ബ്ളാസ്‌റ്റേഴ്‌സ്‌ വെറും 16 പോയിന്റുകളുമായി പത്താം സ്‌ഥാനത്താണ്. 18 മൽസരങ്ങളിൽ നിന്ന് 19 പോയിന്റുമായി ചെന്നൈയിൻ എഫ്‌സി എട്ടാം സ്‌ഥാനത്താണ്.

കടുത്ത സമ്മർദ്ദത്തിൽ കളിച്ചിരുന്ന കേരളം അവസാന അഞ്ച് മൽസരങ്ങളിൽ ഒന്നിൽ പോലും വിജയിച്ചിട്ടില്ല. അവസാന മൽസരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് മറ്റൊരു തോൽവിക്ക് ശേഷമാണ് മൽസരത്തിലേക്ക് കടക്കുന്നത്. അതേസമയം ചെന്നൈയിൻ എഫ്‌സി ആവട്ടെ നോർത്ത് ഈസ്‌റ്റിന് എതിരെ അവസാന കളിയിൽ സമനില വഴങ്ങിയാണ് വരുന്നത്. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുക.

Read Also: ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE