ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്

By Staff Reporter, Malabar News
sanju-samson

മുംബൈ: ഇംഗ്‌ളണ്ടിന് എതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 പേർ അടങ്ങുന്ന സംഘത്തിൽ നിന്നും മലയാളി താരം സഞ്‌ജു സാംസണെ ഒഴിവാക്കി. അതേസമയം ടെസ്‌റ്റ് മൽസരങ്ങളിലെ തകർപ്പൻ പ്രകടനത്തോടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ടീമിൽ തിരിച്ചെത്തി. ജാർഖണ്ഡ് താരം ഇഷാൻ കിഷനും ടീമിൽ ഇടംപിടിച്ചു. ആദ്യമായാണ് താരത്തിന് ദേശീയ ടീമിൽ സ്‌ഥാനം ലഭിക്കുന്നത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാർ യാദവ്, രാജസ്‌ഥാൻ റോയൽസിലൂടെ ശ്രദ്ധേയനായ രാഹുൽ തെവാത്തിയ എന്നിവർക്കും ആദ്യമായി ടീമിൽ ഇടം നേടാൻ കഴിഞ്ഞു. മാർച്ച് 12 മുതലാണ് അഞ്ച് മൽസരങ്ങൾ ഉൾപ്പെടുന്ന ടി-20 പരമ്പര ആരംഭിക്കുക.

സഞ്‌ജു സാംസണിനു പുറമെ പരിക്കേറ്റ മനീഷ് പാണ്ഡെ, ഓപ്പണർ മായങ്ക് അഗർവാൾ തുടങ്ങിയവരും ടീമിന് പുറത്തായി. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജയെയും പരിഗണിച്ചില്ല. പരിക്കിൽ നിന്നും മുക്‌തനായ ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചഹാൽ, ശ്രേയസ് അയ്യർ, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, രാഹുൽ തെവാത്തിയ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, നവ്ദീപ് സെയ്‌നി, ശാർദുൽ താക്കൂർ.

Read Also: മധ്യപ്രദേശില്‍ ആയുധക്കടത്ത് സംഘം അറസ്‌റ്റില്‍; 51 തോക്കുകള്‍ പിടിച്ചെടുത്തു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE