493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസത്തേക്ക് ദീർഘിപ്പിച്ചു

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസം കൂടി ദീർഘിപ്പിച്ചു. കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസീജയറിലെ 13ആം ചട്ടം പ്രകാരമാണ് റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചത്. 2021 ഫെബ്രുവരി 5ന് ചട്ടപ്രകാരം കാലാവധി പൂർത്തിയാക്കി അവസാനിക്കുന്ന റാങ്ക് ലിസ്‌റ്റുകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്.

2021 ഫെബ്രുവരി 5 മുതൽ 2021 ഓഗസ്‌റ്റ് 3 വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകളും 2021 ഓഗസ്‌റ്റ് 4 വരെ സജീവമായി നിലനിർത്തുവാൻ തീരുമാനിച്ചു. ദീർഘിപ്പിക്കുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകൾക്കും 2021 ഓഗസ്‌റ്റ്‌ 4 വരെയോ ഈ തസ്‌തികകൾക്ക് പുതിയ റാങ്ക് ലിസ്‌റ്റ് വരുന്നത് വരെയോ ഏതാണോ ആദ്യം അന്നുവരെ കാലാവധി ലഭിക്കും. 493 റാങ്ക് ലിസ്‌റ്റുകളാണ് ദീർഘിപ്പിക്കുന്നവയിൽ ഉൾപ്പെടുന്നത്.

Read also: വനിതാ വികസന കോർപറേഷൻ; പരസ്യ ചിത്രങ്ങളുടെ ലോഞ്ചിങ് പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE