സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ

By Staff Reporter, Malabar News
K Sudhakaran on vigilance enquiry
Ajwa Travels

തിരുവനന്തപുരം: വിജിലൻസ് കേസില്‍ പരാതിക്കാരനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. താല്‍ക്കാലിക ഡ്രൈവറാണ് പരാതി നല്‍കിയത്. അയാള്‍ തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നു. കേസ് രാഷ്‌ട്രീയലക്ഷ്യം വച്ചുള്ളതാണ്. പരാതിയിൻമേല്‍ അന്വേഷണം നടത്താവുന്നതാണെന്നും സുധാകരൻ പറയുന്നു.

സാമ്പത്തിക ക്രമക്കേട് ഉണ്ടായെന്ന് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരാതിക്കാരൻ വിശ്വാസ യോഗ്യനായ വ്യക്‌തിയല്ല. താൽക്കാലിക ഡ്രൈവറായിരുന്ന ഇയാൾ തന്നെ ചതിക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും സുധാകരൻ ആരോപിച്ചു.

ഗൾഫിൽ നിന്ന് ഒരാളോടും ഡിസിസി ഓഫിസ് നിർമാണത്തിന് വേണ്ടി പിരിവെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. കേസ് രാഷ്‌ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE