കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; സമരങ്ങളിലേക്ക് കടക്കുമെന്ന് തൊഴിലാളി സംഘടനകൾ

By News Desk, Malabar News
ksrtc2
Representational image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ ചർച്ച ഇഴയുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം മനപൂർവം വൈകിപ്പിക്കുന്നു എന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം .

അതേസമയം മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും സർക്കാർ നയം നടപ്പിലാക്കാൻ തയ്യാറാകണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ 30ന് പുതുക്കിയ ശമ്പളം കൈയിൽ കിട്ടുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി നൽകിയ ഉറപ്പ്. എനാൽ, മാസങ്ങൾ കഴിഞ്ഞിട്ടും മാനേജ്‌മെന്റുമായുള്ള പ്രാഥമിക ചർച്ചകൾ പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

2016 ഫെബ്രുവരി 28നാണ് കെഎസ്ആർടിസി ശമ്പളക്കരാർ അവസാനിച്ചത്. പിന്നീട് പത്താം ശമ്പള പരിഷ്‌കരണ നിർദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിൽ അത് പരിഷ്‌കരിക്കേണ്ടത് ആയിരുന്നെങ്കിലും നടന്നില്ല. സംസ്‌ഥാനത്തെ മറ്റെല്ലാ വകുപ്പുകളിലും പത്തു വർഷത്തിനിടയിൽ രണ്ടുതവണ ശമ്പള പരിഷ്‌കരണം നടന്നെങ്കിലും കെഎസ്ആർടിസി ജീവനക്കാർക്ക് ഇപ്പോഴും ലഭിക്കുന്നത് തുച്ഛമായ തുകയാണ്.

പത്തു വർഷമായി ശമ്പള പരിഷ്‌കരണം നടക്കാത്തതിനാൽ ശമ്പളം, ഡിഎ എന്നീ ഇനങ്ങളിൽ ഒരു ജീവനക്കാരന് ഏഴു ലക്ഷത്തിലധികം രൂപ നഷ്‌ടമായതായും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. സർക്കാർ ഇടപെടൽ ഇനിയും വൈകുക ആണെങ്കിൽ അനിശ്‌ചിത കാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

Malabar News: മിസ്‌ക് രോഗലക്ഷണം; പാലക്കാട്ട് രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE