പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’; പോസ്‌റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Staff Reporter, Malabar News
puneeth_rajkumar_james_republic_day_poster
പുനീത് നായകനായ 'ജെയിംസി'ന്റെ റിപ്പബ്ളിക് ദിന പ്രത്യേക പോസ്‌റ്റർ
Ajwa Travels

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‍കുമാര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘ജെയിംസ്‘. എന്നാല്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോഴേക്കും കന്നഡ സിനിമാപ്രേമികളുടെ പ്രിയതാരം ലോകത്തോട് വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പബ്ളിക് ദിനം പ്രമാണിച്ച് ചിത്രത്തില്‍ പുനീത് അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ ഒരു സ്‌പെഷ്യല്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.

ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ പ്ളാറ്റ്‍ഫോമുകളില്‍ ഈ പോസ്‌റ്റര്‍ പങ്കുവച്ചു കൊണ്ടിരിക്കുന്നത്. യുദ്ധ പശ്‌ചാത്തലത്തിലുള്ള പോസ്‌റ്ററില്‍ സൈനിക യൂണിഫോമിലാണ് പുനീത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.

പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. പുനീതിന്റെ സഹോദരങ്ങളായ രാഘവേന്ദ്ര രാജ്‍കുമാറും ശിവരാജ്‍കുമാറും ചിത്രത്തില്‍ സാന്നിധ്യങ്ങളാവും. മൂന്ന് സഹോദരങ്ങളെയും ഒരു ഫ്രെയ്‌മിൽ കാണാനുള്ള കന്നഡ സിനിമാപ്രേമികളുടെ ദീര്‍ഘനാളായുള്ള ആഗ്രഹവും കാത്തിരിപ്പുമാണ് ഇതിലൂടെ പൂർത്തീകരിക്കാൻ പോവുന്നത്.

പുനീതിന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 17ന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. പുനീതിനോടുള്ള ആദരസൂചകമെന്ന നിലയ്‌ക്ക് കര്‍ണാടകയിലെ ചലച്ചിത്ര വിതരണക്കാര്‍ ഒരാഴ്‌ചത്തേക്ക് മറ്റു സിനിമകള്‍ റിലീസ് ചെയ്യില്ല. ഈ തീരുമാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Read Also: ഫോണുകൾ ഹാജരാക്കാനാവില്ല; ക്രൈം ബ്രാഞ്ചിന് ദിലീപിന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE