പഞ്ചാബ് കോൺഗ്രസ്‌ ഭിന്നത; സാഹചര്യം മുതലാക്കാൻ എഎപി

By Staff Reporter, Malabar News
-delhi-chief-minister-arvind-kejriwal
Ajwa Travels

ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ആംആദ്‌മി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. നിലവില്‍ പഞ്ചാബിലാണ് കെജ്‌രിവാള്‍ ഉള്ളത്. പഞ്ചാബില്‍ ഇപ്പോൾ നടക്കുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, ഇവിടെയെല്ലാം വെറും തമാശയിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

അമരീന്ദര്‍ സിംഗ് നല്‍കിയ വാഗ്‌ദാനങ്ങള്‍ നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി നിറവേറ്റുകയും അഴിമതിക്കാരായ മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും വേണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ആംആദ്‌മിക്ക് മാത്രമേ പഞ്ചാബില്‍ സ്‌ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുള്ളൂവെന്നാണ് കെജ്‌രിവാളിന്റെ അവകാശവാദം.

അതേസമയം, അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിന് മുൻപേ തന്നെ പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ശക്‌തമായിരുന്നു. അമരീന്ദർ സ്‌ഥാനമൊഴിഞ്ഞതിന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്‌ഥാനം നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവെക്കുകയും ചെയ്‌തു. അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Read Also: കോവിഡ് മരണം; നഷ്‌ട പരിഹാരത്തിനായി ഒക്‌ടോബർ 10 മുതൽ അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE