ബഹ്റൈനില്‍ ക്വാറന്റെയ്ൻ നിബന്ധനകളില്‍ ഇന്ന് മുതൽ ഇളവ്

By Web Desk, Malabar News
Bahrain-covid
Representational Image
Ajwa Travels

മനാമ: വാക്‌സിന്‍ സ്വീകരിക്കുകയോ കോവിഡ് ബാധിച്ച് രോഗമുക്‌തർ ആവുകയോ വഴി ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസുള്ളവരുടെ ക്വാറന്റെയ്ൻ നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈന്‍. ഈ വിഭാഗങ്ങളിലുള്ളവര്‍ കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി മുതല്‍ ക്വാറന്റെയ്ൻനില്‍ പോകേണ്ടതില്ല.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടത്. ഇന്ന് മുതല്‍ പുതിയ ഇളവ് പ്രാബല്യത്തില്‍ വരും. ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസുള്ളവര്‍ക്ക് രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ ക്വാറന്റെയ്ൻ വേണ്ടതില്ലെങ്കിലും രണ്ട് തവണ പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പിസിആര്‍ പരിശോധന നടത്തേണ്ടത്.

ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസുള്ളവര്‍ക്ക് ഇന്ന് മുതല്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ഇന്നലെ വരെ രോഗിയുമായി സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് ബാധകമാവില്ല. അതേസമയം ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസില്ലാത്തവര്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ടാല്‍ ഏഴ് ദിവസം ക്വാറന്റെയ്നില്‍ കഴിയണം. ഒപ്പം ഒന്നാം ദിവസവും ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തുകയും വേണമെന്ന് ടാസ്‍ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ വാക്‌സിനേഷനും ബൂസ്‌റ്റര്‍ ഡോസുകളും ഫലപ്രദമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കുറഞ്ഞ രോഗവ്യാപന നിരക്കെന്നാണ് വിലയിരുത്തല്‍.

Also Read: വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE