ക്വാറി മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുക്കിവിടുന്നു; പരാതിയുമായി കർഷകർ

By Trainee Reporter, Malabar News
farmers issue
Ajwa Travels

മലപ്പുറം: വേങ്ങരയിൽ ക്വാറി മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുവിടുന്നത് വ്യാപകമാകുന്നു. ഊരകം മലയുടെ തെക്കുപടിഞ്ഞാറൻ ചെരുവിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നാണ് മഴവെള്ളത്തോടൊപ്പം മാലിന്യവും ഒഴുക്കിവിടുന്നത്. ഇതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. മാലിന്യം നിറഞ്ഞ വെള്ളം മൂലം പ്രദേശത്തെ വിളകളെല്ലാം നശിക്കുകയാണെന്നാണ് വ്യാപകമായി പരാതി ഉയരുന്നത്.

കഴിഞ്ഞ ദിവസം മഴവെള്ളത്തോടൊപ്പം ഒഴുകി വന്ന മാലിന്യം പച്ചക്കറി വിളകളിൽ എത്തിയതോടെ ചെരങ്ങ, മത്തൻ, വേണ്ട തുടങ്ങിയവ പ്രത്യേകം നിറം ആയി നശിക്കുന്നതായി കർഷകർ പറയുന്നു. കപ്പ കൃഷിയിൽ മലിനജലം കയറിയാൽ വളർച്ച മുരടിക്കുമെന്നും കർഷകർ പറയുന്നു. ഈ മാലിന്യങ്ങൾ നെല്ലിൽ എത്തിയാൽ വളർച്ച മുരടിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരും പറയുന്നുണ്ട്.

തോടുകളിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും വസ്‌ത്രങ്ങൾക്ക് നിറം മാറ്റവും സംഭവിക്കുന്നതായും പരാതി ഉണ്ട്. അതേസമയം, ഒട്ടേറെ കുടിവെള്ള പദ്ധതികൾ ഉള്ള വേങ്ങര തോട് മലിനപ്പെടുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. തോടിൽ മാലിന്യം നിറഞ്ഞാൽ അത് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് കാരണമായിത്തീരുമെന്ന ആഷങ്കയിലാണ് നാട്ടുകാർ.

Most Read: പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE